മിസ്റ്റർ ഹാക്കർ സെപ്തംബർ 22ന് തിയേറ്ററിലേക്ക്

ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'മിസ്റ്റർ ഹാക്കർ' സെപ്തംബർ 22ന് തിയേറ്ററുകളിലേക്ക്. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയെറ്ററുകളിലേക്ക് എത്തിക്കുന്നത്. ഇടുക്കിയിലെ ഒരു മലയോരത്തു ജീവിക്കുന്ന ആളാണ് കുഞ്ഞുമോൻ. കുഞ്ഞുമോന്റെയും സുറുമിയുടെയും പ്രണയവും അതേത്തുടർന്ന് കുഞ്ഞുമോന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവബഹുലമായ കാര്യങ്ങളുമാണ് മിസ്റ്റർ ഹാക്കർ പറയുന്നത്.

ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്മാൻ, എം. എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആന്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

അഷ്‌റഫ് പാലാഴിയാണ് ചിത്രത്തിന്റെ ക്യാമറമാൻ. രാജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, റോഷൻ ജോസഫ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കുന്നു. പി. ജയചന്ദ്രൻ, വിധു പ്രതാപ്, നജീം അർഷാദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മൻ, കാവ്യ എസ് ചന്ദ്ര എന്നിവരാണ് ഗായകർ.എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ: രമ ജോർജ്, അബ്ദുൽ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, കലാസംവിധാനം: രാജൻ ചെറുവത്തൂർ, പ്രൊജക്ട് ഡിസൈനർ: ഷാജിത്ത് തിക്കോടി, ആക്ഷൻ: അഷറഫ് ഗുരുക്കൾ, ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിർമ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടർ: വിനോദ് ചന്ദ്രൻ, സ്റ്റിൽസ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



new malayalam movie mister hacker movie release date, Reshma anna rajan, Reshma rajan, 

Post a Comment

വളരെ പുതിയ വളരെ പഴയ