വാട്സ്ആപ്പിൽ ഇനി ഒറ്റ ക്ലിക്കിൽ 100 ഫയൽ അ‌യയ്ക്കാം

 ഫയൽ ​കൈമാറ്റത്തിൽ വിപ്ലവകരമായ മാറ്റംവാട്സ്ആപ്പ് വരുത്തിയിരിക്കുന്നു. ഒറ്റയടിക്ക് 100 ഫയലുകൾ വരെ വാട്സ്ആപ്പിലൂടെ കൈമാറാൻ സാധിക്കുന്ന ഒരു ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നു. നേരത്തെ ഇത് 30 വരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.  

നിരവധി ഫോട്ടോകളും ഫയലുകളും നാം സുഹൃത്തുക്കളുമായും ഓഫീസ് കാര്യങ്ങൾക്കായുമൊക്കെ പരസ്പരം ​കൈമാറേണ്ടി വരാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ മറ്റ് ഫയൽ ഷെയറിങ് ആപ്പുകളെയാണ് നാം ആശ്രയിച്ചിരുന്നത്. എന്നാൽ പുതിയ ഫീച്ചർ എത്തിയതോടെ വാട്സ്ആപ്പിലൂടെയുള്ള ഫയൽ​ ​കൈമാറ്റം കൂടുതൽ എളുപ്പവും ജനകീയവുമാകും എന്നാണ് കരുതപ്പെടുന്നത്.

കൂടുതല്‍ ദൈര്‍ഘ്യമുള്ള ഗ്രൂപ്പ് സബ്ജക്ടും ഡിസ്‌ക്രിപ്ഷനും, ഡോക്യുമെന്റുകള്‍ക്കൊപ്പം ക്യാപ്ഷനും പങ്കുവയ്ക്കാനുള്ള സൗകര്യവും ഇതോടൊപ്പം പുതിയ അ‌പ്ഡേറ്റിൽ എത്തിയിട്ടുണ്ട്. 

Post a Comment

വളരെ പുതിയ വളരെ പഴയ