പ്രണയ വിലാസം ടീസറെത്തി

 അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന പ്രണയ വിലാസം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ത്രികോണ പ്രണയം പറയുന്ന ഒരു കോമഡി റൊമാന്റിക് എന്റർടെയ്നറാണ് ചിത്രം. 

നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ്  ഒരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ​ഗ്രീൻ ​റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. ചിത്രം ഫെബ്രുവരി 17 ന് തിയറ്ററുകളിലെത്തും.

ഷിനോസ് ആണ് ഛായാ​ഗ്രാഹകൻ. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.  എഡിറ്റിം​ഗ്: ബിനു നെപ്പോളിയൻ, ആർട്ട് ഡയറക്ടർ: രാജേഷ് പി വേലായുധൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ. സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ. 



Post a Comment

വളരെ പുതിയ വളരെ പഴയ