വമ്പൻ ഓഡിയോ ലോഞ്ചുമായി ടീം 'ക്രിസ്റ്റി'

വമ്പൻ മെഗാ ഓഡിയോ ലോഞ്ചുമായിചിത്രം ക്രിസ്റ്റിയുടെ ഓഡിയോ ലോഞ്ച് ഫെബ്രുവരി 14 ന്. മാത്യൂ തോമസ്, മാളവിക മോഹൻ  എന്നിവർ അഭിനയിച്ച ക്രിസ്റ്റിയുടെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം ലുലു ളിൽ വെച്ച് വൈകീട്ട് 6:30 നാണ് നടക്കുന്നത്. തുടർന്ന് തൈക്കുടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന കൺസർട്ടും ഉണ്ടാകും. സൗജന്യമാണ് പ്രവേശനം.

ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ രണ്ടു വീഡിയോ സോങ്ങുകൾക്കും ട്രെയിലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ.

നവാഗതനായ ആൽവിൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17-നാണ് പുറത്തിറങ്ങുന്നത്. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.Post a Comment

വളരെ പുതിയ വളരെ പഴയ