ബേസിൽ ജോസഫ് അച്ഛനായി

 നടൻ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ്  പിറന്നു. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന്റെ പേര്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. വിനീത് ശ്രീനിവാസൻ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങി താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ബേസിലിന് ആശംസകളുമായി എത്തിയത്.

ഹോപ്പിനെ കയ്യില്‍ പിടിച്ച് എലിസബത്തിനൊപ്പം ആശുപത്രി ബെഡില്‍ ഇരുന്നുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ഞങ്ങളുടെ സന്തോഷത്തിന്റെ വരവ് നിങ്ങളെ അറിയിക്കുരയാണ്. ഹോപ്പ് എലിസബത്ത് ബേസില്‍! അവള്‍ ഇതിനോടകം ഞങ്ങളുടെ ഹൃദയം കവര്‍ന്നു, മകളോടുള്ള സ്നേഹത്തില്‍ ഞങ്ങള്‍ ആനന്ദത്തിന്റെ പരകോടിയിലാണ്. എല്ലാ ദിവസവും അവള്‍ വളരുന്നതും അവളില്‍ നിന്ന് പഠിക്കുന്നതും കാണാനായി ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല.- ബേസില്‍ കുറിച്ചു.

2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍.

വിനീത് ശ്രീനിവാസന്റെ അസോഷ്യേറ്റായി സിനിമാ രംഗത്തെത്തി കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്ര സംവിധായകനായ ബേസിൽ, 2021 ൽ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നൽ മുരളിയിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധനേടി. അഭിനയത്തില്‍ കൂടുതൽ സജീവമായ താരം നായകനായി എത്തിയ ജയ ജയ ജയ ജയ ഹേ കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റുകളിലൊന്നായിരുന്നു.

Basil Joseph blessed with a baby girl

Post a Comment

വളരെ പുതിയ വളരെ പഴയ