പ്രമേഹമുള്ളവർക്കായി 5 മികച്ച വ്യായാമങ്ങൾ

വ്യായാമം എല്ലാ പ്രായത്തിലുള്ളവർക്കും നല്ലതും, പ്രേമേഹരോഗികൾക്കു വളരെ അത്യാവശ്യമാണ്. ഇന്നത്തെ ജീവിതചര്യയിൽ 50 ശതമാനം പ്രേമേഹരോഗികൾ പോലും ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. ഭക്ഷണവും മരുന്നും പോലെ തന്നെ വ്യായാമവും പ്രധാനമാണെന്ന കാര്യം അവരിൽ മിക്കവർക്കും അറിയില്ല.

പതിവായി വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠനത്തിൽ, വ്യായാമം ചെയുന്നത് പ്രമേഹത്തിന്‍റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും അതിന്‍റെ സങ്കീർണതകൾ കുറയ്ക്കാനും സഹായിക്കുന്നതായി പറയുന്നു. ഒരു വ്യക്തി അരോഗവാനായി ഇരിക്കുന്നതിന് 30 മിനിറ്റ് എങ്കിലും ദിവസവും വ്യായാമം ചെയ്യണം. നിങ്ങൾ പുതിയ രീതിയിൽ വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ശ്രമിക്കാവുന്ന 5 രസകരവും എളുപ്പവുമായ വ്യായാമങ്ങളെ കുറിച്ച് ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുന്നു.

നൃത്തം

പരമ്പരാഗത വ്യായാമത്തിൽ നിങ്ങൾ മടുത്തോ? എങ്കിൽ നിങ്ങൾക്ക് നൃത്തം ചെയ്യാൻ ശ്രമിക്കാം. നിങ്ങൾ നൃത്ത ചുവടുകൾ പാലിക്കേണ്ടതില്ല, പാട്ടിന്‍റെ താളത്തിനോത്ത് നിങ്ങൾക്കു ഇഷ്ട്ടപെട്ട രീതിയിൽ ചെയുക. 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ആഴ്ചയിൽ 4 – 5 ദിവസം എങ്കിലും നൃത്തം ചെയുന്നത് ആരോഗ്യത്തിന് നല്ലതാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പാട്ടിന്‍റെ താളത്തിനൊപ്പം ചുവടു വെക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനൊപ്പം മാനസികോല്ലാസവും ലഭിക്കുന്നു.

പൂന്തോട്ടപരിപാലനം

പൂന്തോട്ടപരിപാലനത്തിലൂടെ നിങ്ങളുടെ വ്യായാമം കൂടുതൽ രസകരമാക്കാൻ സാധിക്കും. പൊതുവെ പൂന്തോട്ടപരിപാലനം എയ്റോബിക് വ്യായാമവും ശക്തി പരിശീലനവുമായി ആണ് കണക്കാക്കുന്നത്. രക്തധമനികളെ തകരാറിലാക്കുകയും രക്തയോട്ടം കുറക്കുകയും ചെയ്യുന്ന സ്ഥിരമായി ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് പൂന്തോട്ടപരിപാലനം വഴി കുറയുകയും രക്തചംക്രമണം കൂടുകയും ചെയ്യും.

നടത്തം

ആരോഗ്യപരിപാലനത്തിനായി ഏറ്റവും ലളിതവും മികച്ചതുമായ വ്യായാമമാണ് നടത്തം. എത്ര തിരക്കുള്ളവർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാൻ പറ്റുന്ന ഒന്നാണ് നടത്തം. രാവിലയോ ഉച്ചഭക്ഷണത്തിന് ശേഷമോ വൈകുന്നേരമോ, സമയം ലഭിക്കുമ്പോഴെല്ലാം നിങ്ങൾക്ക് അത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. 2014 ഒരു പഠനപ്രകാരം ടൈപ്പ് – 2 പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഒരേ സമയം ശരീരഭാരം കുറയ്ക്കാനും നടത്തം സഹായിക്കും.

ഭാരദ്വഹനം

ശക്തമായ ഒരു വ്യായാമാണ് ഭാരദ്വഹനം. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭാരദ്വഹനം പരിശീലനം സഹായിക്കും. ഭാരദ്വഹനം ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. വീട്ടിൽ വെച്ച് തന്നെ ഡംബെൽസ്, അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ ഏതെങ്കിലും ഭാരമുള്ള വസ്തുക്കൾ ഉപയോഗിച്ചു ഭാരദ്വഹനം ചെയ്യാം.

യോഗ

5000 വർഷം പഴക്കമുള്ളതും പരമ്പരാഗത രീതിയിൽ ഉള്ളതുമായ വ്യായാമമാണ് യോഗ. രക്ത സമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നത്തിന് യോഗ സഹായിക്കുന്നു. യോഗ പരിശീലിക്കുന്നതിലൂടെ നിങ്ങളുടെ ശരീരം വഴക്കമുള്ളതും ശക്തവുമാക്കുന്നു. കൂടാതെ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായക്കമാണ് യോഗ.

Post a Comment

വളരെ പുതിയ വളരെ പഴയ