2022 ലോകകപ്പ് ഗാനം പുറത്തിറക്കി അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫ. ''ഹയ്യ ഹയ്യ'' എന്നാണ് ഗാനത്തിന്റെ പേര്. 'മികവോടെ ഒരുമിച്ച്' എന്നാണ് ഹയ്യ ഹയ്യയുടെ ആശയം.
ട്രിനിഡാഡ് കാര്‍ഡോണ, ഡേവിഡോ,ഐഷ എന്നിവര്‍ ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. ഫിഫയുടെ ഔദ്യോഗിക പേജിലൂടെ പാട്ട് പുറത്തിറങ്ങി.
അമേരിക്കന്‍ സ്റ്റാറായ ട്രിനിഡാഡ് കാര്‍ഡോണയും ആഫ്രോ ബീറ്റ്‌സ് ഐക്കണായ ഡേവിഡോയും ഖത്തര്‍ ഗായികയായ ഐഷയും ഇതാദ്യമായാണ് ഒരു ഗാനത്തിനുവേണ്ടി ഒന്നിക്കുന്നത്. അമേരിക്കയുടെയും ആഫ്രിക്കയുടെയും മിഡില്‍ ഈസ്റ്റിന്റെയും ഗാനസൗന്ദര്യം പാട്ടില്‍ പ്രകടനമാണ്.
ഇന്ന് രാത്രി നടക്കുന്ന ലോകകപ്പ് ഫിക്ചര്‍ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഗാനം ലൈവായി ആലപിക്കും. 2022 നവംബറിലാണ് ലോകകപ്പ് ആരംഭിക്കുന്നത്.
FIFA releases official song of Qatar World Cup Hayya Hayya