ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരാവുന്നു

 ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരാവുന്നു. ഏപ്രിൽ മാസത്തിൽ ഇരുവരും വിവാഹം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 

ഏറെ നാളുകളായി ഇരുവരുടെയും വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. കത്രീനയുമായിട്ടുള്ള പ്രണയം അവസാനിപ്പിച്ചതിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി ഇഷ്ടത്തിലാവുന്നത്. വര്‍ഷങ്ങളോളമായി ഡേറ്റിങ്ങിലായ താരങ്ങള്‍ ഉടനെ വിവാഹിതരാക്കും എന്നും ഏപ്രില്‍ പകുതിയോടെ മുംബെെയില്‍ വെച്ച് തന്നെ വിവാഹ ചടങ്ങ് നടത്താനാണ് ഇരുവരുടെയും കുടുംബങ്ങളുടെ തീരുമാനം എന്നുമാണ് റിപ്പോർട്ട്.

രണ്‍ബീറിന്റെ തറവാട് വീടായ ആര്‍കെ ഹൗസില്‍ വെച്ച് വിവാഹം നടത്താനാണ് തീരുമാനം. രണ്‍ബീറിന്റെ മാതാപിതാക്കളായ റിഷി കപൂറും നീതു കപൂറും ഈ വീട്ടില്‍ വെച്ചാണ് വിവാഹിതരായത്. രണ്‍ബീറിന്റെ ആഗ്രഹ പ്രകാരമാണ് ഇവിടെ വെച്ച് ആലിയയുമായുള്ള വിവാഹം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 

450 ഓളം അടങ്ങുന്ന അതിഥികളെയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. വിവാഹ തിയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഏപ്രില്‍ പകുതിയോടെയൊയിരിക്കും വിവാഹമെന്നാണ് സൂചന. എന്തായാലും ആരാധകര്‍ കാത്തിരുന്നത് പോലെ ഈ താരജോഡികളുടെ വിവാഹതീയ്യതി ഉടനെ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Alia Bhatt to marry Ranbir Kapoor

Post a Comment

വളരെ പുതിയ വളരെ പഴയ