ഇടപ്പള്ളിയിൽ നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ളഷ ലക്ഷ്യ ബുട്ടീക്കിൽ തീപിടിത്തം. ഇന്നു പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. തുണികളും തയ്യൽമെഷീനുകളും കത്തി നശിച്ചു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അഞ്ചരയോടെ തീ അണയ്ക്കാന്‍ സാധിച്ചതായി അഗ്നിശമനസേന അറിയിച്ചു. മൂന്നേകാലോടെയാണ് തീപിടിത്തം സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസാണ് അഗ്നിശമനസേനയെ വിളിച്ചത്. രണ്ട് യൂണിറ്റ് അഗ്നിശമനസേന സംഭവസ്ഥലത്തെത്തി.
Kavya Madhavan's Laksyah boutique catches fire in Kochi