മലയാളം സിനിമ നടി അഞ്ജലി നായർ വിവാഹിതയായി. സഹസംവിധായകനായ അജിത് രാജുവുമായാണ് അഞ്ജലി വിവാഹിതയായിരിക്കുന്നത്. നവംബർ 21നായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഇപ്പോൾ വയറൽ ആണ്. ഇരുവരുടേയും രണ്ടാം വിവാഹമാണ്.
അജിത് രാജുവാണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ റിലേഷൻഷിപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് അഞ്ജലിയുമായി വിവാഹം കഴിഞ്ഞ വിവരം പുറത്തുവിട്ടത്. ഒരുമിച്ചുള്ള ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. നവംബർ 21നായിരുന്നു വിവാഹിതരായത്തു എങ്കിലും ഇപ്പോഴാണ് വിവാഹ വാർത്ത പുറത്തുവിട്ടത്.
ആർട് ഫിലിം മേക്കറും തമിഴിലും മലയാളത്തിലും സഹസംവിധായകനുമാണ് അജിത് രാജ്. നിരവധി തമിഴ് സിനിമകളിൽ അജിത് പ്രവർത്തിച്ചിട്ടുണ്ട്.