ത്രസിപ്പിക്കുന്ന നൃത്തവുമായി സായി പല്ലവിയുടെ പ്രണവാലയ ഗാനം

 തെലുങ്കു സൂപ്പർ താരം നാനി നായകനായും നായികയായി സായി പല്ലവിയും എത്തിയ ചിത്രമാണ് ശ്യാം സിംഗ റോയ്. കഴിഞ്ഞ മാസം തീയേറ്ററിൽ റിലീസ് ചെയ്തു ഈ ചിത്രം ഈ മാസം ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തു. 

ആവേശം നിറക്കുന്ന ആക്ഷൻ രംഗങ്ങളും പ്രണയവും ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. അതിനൊപ്പം തന്നെ നായികാ വേഷം ചെയ്ത സായി പല്ലവിയുടെ പ്രകടനവും ഇരട്ട വേഷങ്ങളിൽ എത്തിയ നാനിയുടെ പ്രകടനവും വലിയ കയ്യടിയാണ് നേടുന്നത്. ശ്യാം സിങ്ക റോയ് എന്ന കേന്ദ്രകഥാപാത്രമായും അദ്ദേഹത്തിന്റെ പുനർജന്മമായ വാസുവായും നാനി എത്തുമ്പോൾ ദേവദാസി കഥാപാത്രമായാണ് സായി പല്ലവി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഗംഭീര നൃത്തമാണ് സായി പല്ലവി ഈ ചിത്രത്തിന് വേണ്ടി നടത്തിയിരിക്കുന്നത്. സായി പല്ലവിയുടെ ത്രസിപ്പിക്കുന്ന നൃത്ത പ്രകടനവുമായി എത്തിയ ഇതിലെ പ്രണവാലയ എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. 

അനുരാഗ് കുൽക്കർണി ആലപിച്ച ഈ ഗാനം രചിച്ചിരിക്കുന്നത് സിറിവെന്നല്ലാ സീതാരാമ ശാസ്ത്രിയും ഇതിനു സംഗീതം പകർന്നിരിക്കുന്നത് മിക്കി ജെ മേയറുമാണ്. സായി പല്ലവിയുടെ നൃത്തത്തിനൊപ്പം തന്നെ മലയാളിയായ സാനു ജോൺ വർഗീസ് ഒരുക്കിയ ഗംഭീരമായ ദൃശ്യങ്ങളും ഈ ഗാനത്തിന്റെ സവിശേഷതയാണ്. 

സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകൻ രാഹുൽ സങ്കൃത്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മഡോണ സെബാസ്റ്റ്യൻ, കൃതി ഷെട്ടി, രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

Pranavalaya - Video Song

Post a Comment

വളരെ പുതിയ വളരെ പഴയ