സൂപ്പർതാരം ഹൃത്വിക് റോഷനോടൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിവന്ന അജ്ഞാത സുന്ദരിയെക്കുറിച്ചാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചർച്ച. മുംബയിലെ പ്രശസ്തമായ ജാപ്പനീസ് ഹോട്ടലിൽ ഡിന്നർ ഡേറ്റിന് എത്തിയ ഹൃത്വിക്കിന്റെ കൈയും പിടിച്ചിറങ്ങിയ ആ സുന്ദരി, നടി സബ അസാദ് ആണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഭക്ഷണം കഴിച്ചതിനു ശേഷം സബയുടെ കൈപിടിച്ച് പുറത്തേക്ക് ഇറങ്ങി കാറിൽ കയറുന്ന ഹൃത്വിക്കിനെയാണ് വിഡിയോയിൽ കാണുന്നത്.
നടിയും ഗായികയുമായ 32 കാരിയായ സബ ആസാദ് 2008ൽ ദിൽ കബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2021ൽ പുറത്തിറങ്ങിയ ഫീൽസ് ലൈക് ഇഷ്‌ക് ആയിരുന്നു താരം അവസാനം അഭിനയിച്ച സിനിമ. ഇതിനോടകം അഞ്ച് സിനിമകളിലാണ് സബ അഭിനയിച്ചിട്ടുള്ള സബ അറിയപ്പെടുന്ന ഗായികയും ലിറിസിസ്റ്റുമാണ്.
ഹൃത്വിക് റോഷനൊപ്പം ആദ്യമായാണ് സബ കാമറയ്ക്കു മുൻപിൽ എത്തുന്നത് എങ്കിലും ഇരുവരും കുറച്ചുനാളായി അടുപ്പത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ബന്ധം രഹസ്യമാക്കി വയ്ക്കാനാണ് ഹൃത്വിക് ആഗ്രഹിക്കുന്നതെന്നും ഇരുവരും മികച്ച ജോഡികളാകുമെന്നുമാണ് ഇവരുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
2000ൽ സൂസന്ന ഖാനെ വിവാഹം ചെയ്ത ഹൃത്വിക് 2014ൽ ആ ബന്ധം വേർപെടുത്തിയിരുന്നു. തമിഴിൽ സൂപ്പർഹിറ്റായ വിക്രം വേദയുടെ ഹിന്ദി റീമേക്കിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഹൃത്വിക് ഇപ്പോൾ.